അൾട്ടിമേറ്റ് ഗ്രൂപ്പ് ഇന്റർ- സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കന്ററി സ്കൂളിന് തിളക്കമാർന്ന വിജയം
പോത്തൻകോട്. ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കണ്ടറി സ്കൂൾ ആതിഥ്യമരുളിയ അൾട്ടിമേറ്റ് ഇന്റർ സ്കൂൾ ഫുട്ബോൾ മത്സരങ്ങൾ ശനിയാഴ്ച സമാപിച്ചു.

പോത്തൻകോട് : ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കന്ററി സ്കൂൾ ആതിഥ്യമരുളിയ
അൾട്ടിമേറ്റ് ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണമെന്റ് ശനിയാഴ്ച സമാപിച്ചു. തിരുവനന്തപുരം ജില്ലയിലെ 23 സ്കൂളുകൾ പങ്കെടുത്ത മത്സരത്തിൽ സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഫസ്റ്റ് റണ്ണർ അപ്പ് ,സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ സെക്കന്റ് റണ്ണർ അപ്പ്, സബ് ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ സെക്കന്റ് റണ്ണർ അപ്പ് എന്നീ സ്ഥാനങ്ങൾ ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കന്ററി സ്കൂൾ കരസ്ഥമാക്കി.

പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിയായ അക്ഷയ് ടൂർണമെന്റിലെ Best Player ബഹുമതിയ്ക്ക് അർഹനായിക്കൊണ്ട് അഭിമാനകരമായ നേട്ടം കൈവരിച്ചു.



