കടകം പള്ളി സുരേന്ദ്രൻ സ്കൂട്ടർ ഓടിച്ച് ആഭ്യന്തരവകുപ്പ് മന്ത്രിയുടെ വീട്ടിൽ എത്തിയത് ഹെൽമറ്റ് ധരിക്കാതെയെന്നും പിഴ ചുമത്തണമെന്നും മുഖ്യമന്ത്രിയ്ക്ക് പരാതി

കടകംപള്ളി സുരേന്ദ്രൻ സ്കൂട്ടർ ഓടിച്ച് ആഭ്യന്തരവകുപ്പ് മന്ത്രിയുടെ വീട്ടിൽ എത്തിയത്
ഹെൽമറ്റ് ധരിക്കാതെയെന്നും പിഴ ചുമത്തണമെന്നും മുഖ്യമന്ത്രിയ്ക്ക് പരാതി.ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ വീട്ടിൽ സ്വന്തമായി സ്കൂട്ടർ ഓടിച്ച് എത്തിയ സിപിഎം പ്രമുഖ നേതാവും മുൻ മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രൻ ഹെൽമറ്റ്
ധരിക്കാതെ വാഹനം ഓടിച്ച് എത്തിയ സംഭവത്തിൽ പിഴ ചുമത്തണമെന്ന് മുഖ്യമന്ത്രിയ്ക്ക്
പരാതി.

ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ്
ആണ് ഇത് സംബന്ധിച്ച പരാതി മുഖ്യമന്ത്രിയ്ക്ക് നല്കിയത്.

കഴിഞ്ഞ ദിവസം രാവിലെയാണ് വഴുതക്കാട്ടെ രമേശ് ചെന്നിത്തലയുടെ വീട്ടിൽ സ്കൂട്ടർ സ്വന്തമായി
ഓടിച്ച് കടകംപള്ളി സുരേന്ദ്രൻ എത്തിയത്. ആഭ്യന്തര വകുപ്പ് മന്ത്രിയെ കാണാൻ കടകംപള്ളി സുരേന്ദ്രൻ വന്നതും തിരിച്ചു പോയതും സ്വന്തമായി സ്കൂട്ടർ ഓടിച്ചാണ്.

പ്രസ്തുത സമയങ്ങളിൽ ഹെൽമറ്റ് കടകംപള്ളി സുരേന്ദ്രൻ ധരിക്കാത്തത്
മാധ്യമപ്രവർത്തകരും പോലീസും ദൃക്സാക്ഷികളാണ്. എന്നാൽ കടകംപള്ളി സുരേന്ദ്രന് എതിരെ പിഴ ചുമത്തുവാൻ മണിക്കൂറുകൾ കഴിഞ്ഞിട്ടും പോലീസും ഗതാഗത വകുപ്പും തയ്യാറായിട്ടില്ല. പൊതുപ്രവർത്തകന് യോജിക്കാത്തതും ആഭ്യന്തര വകുപ്പ് മന്ത്രിയുടെ
വീടിന് മുന്നിലുള്ള പോലീസുകാരെ വില കല്പ്പിക്കാത്തതുമായ കുറ്റകൃത്യം കൂടി ഹെൽമറ്റ്
ധരിക്കാത്ത യാത്രയിൽ കടകംപള്ളി സുരേന്ദ്രനിൽ നിന്നും ഉണ്ടായതായും അദ്ദേഹത്തിന് ടൂവീലർ വാഹനം ഓടിക്കുവാൻ ലൈസൻസ് ഉണ്ടോ എന്നും പരിശോധിക്കണമെന്നും അഡ്വ. കുളത്തൂർ ജയ്സിങ് ആവിശ്യപ്പെട്ടു.
