വർക്കലയിൽ മധ്യവയസ്കൻ രക്തം വാർന്നൊഴുകി മരിച്ച നിലയിൽ

വർക്കല: വർക്കലയിൽ മധ്യവയസ്കനെ രക്തം വാർന്നൊഴുകി മരിച്ച നിലയിൽ കണ്ടെത്തി. നഗരമധ്യത്തിലെ കടത്തിണ്ണയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വെട്ടൂർ സ്വദേശിയായ പെയിന്റർ ബിജു എന്ന് വിളിക്കുന്ന ബിജുവാണ് മരിച്ചത്.

ഇന്ന് രാവിലെയാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. തലയിൽ നിന്ന് രക്തം വാർന്നൊഴുകിയ രീതിയിലായിരുന്നു കണ്ടെത്തിയത്. ഡിവൈ.എസ്.പി ഓഫീസിന് സമീപത്തുള്ള കടത്തിണ്ണയിലാണ് സംഭവം. എന്താണ് മരണകാരണമെന്ന് വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!