ശിവഗിരി : തൊണ്ണൂറ്റിരണ്ടാമത് ശിവഗിരി തീര്‍ത്ഥാടന കാലം ഡിസംബര്‍ 15 ന് ആരംഭിച്ച് ജനുവരി 5 വരെയ തുടരും. ശിവഗിരിയില്‍ തീര്‍ത്ഥാടന ഒരുക്കങ്ങളായി. ഇന്നലെ (25-10-2024) മഠം വക അതിഥി മന്ദിരത്തില്‍ തീര്‍ത്ഥാടനകമ്മിറ്റി ഓഫീസ് പ്രവര്‍ത്തനം തുടങ്ങി.

ധര്‍മ്മസംഘംട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. വൈക്കം സത്യാഗ്രഹ ശതാബ്ദി ആലുവ സര്‍വ്വമത സമ്മേളനം ശതാബ്ദി, മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദി, കഥാപ്രസംഗ ശതാബ്ദി തുടങ്ങിയ ചരിത്രപ്രാധാന്യമേറിയ വിഷയങ്ങളില്‍ സമ്മേളനങ്ങള്‍ മുഖ്യഇനമാകും

ഡിസംബര്‍ 15 മുതല്‍ സമ്മേളനങ്ങളും പ്രഭാഷണങ്ങളും കലാപരിപാടികളും ഉണ്ടാകും.
ധര്‍മ്മസംഘംട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, തീര്‍ത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, സ്വാമി ശിവനാരായണതീര്‍ത്ഥ, സ്വാമി ശങ്കരാനന്ദ, സ്വാമി അംബികാനന്ദ, സ്വാമി വിരജാനന്ദഗിരി, സ്വാമി സത്യാനന്ദ തീര്‍ത്ഥ തുടങ്ങിയവരും ബ്രഹ്മചാരികളും തീര്‍ത്ഥാടന കമ്മിറ്റി ഭാരവാഹികളും ചടങ്ങില്‍ സംബന്ധിച്ചു.

തീര്‍ത്ഥാടനകമ്മിറ്റി ഓഫീസിന്‍റെ ചുമതല കമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ ഏറ്റെടുത്തു. സ്വാമി വിരജാനന്ദയാണ് ജോയിന്‍റ് സെക്രട്ടറി.

ചിത്രം – 92-ാമത് ശിവഗിരി തീര്‍ത്ഥാടന കമ്മിറ്റി ഓഫീസ് ശിവഗിരി അതിഥി മന്ദിരത്തില്‍ ധര്‍മ്മസംഘംട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്തപ്പോള്‍. സ്വാമി ശുഭാംഗാനന്ദ, , സ്വാമി ഋതംഭരാനന്ദ, സ്വാമി ശങ്കരാനന്ദ, സ്വാമി ശിവനാരായണതീര്‍ത്ഥ, എന്നിവര്‍ സമീപം.


