വർക്കല: പമ്പ് സെറ്റ് റിപ്പയറിംഗ് ജോലിക്കിടെ കിണറ്റിലെ തൊടിയിൽ നിന്ന് കാൽ വഴുതി വീണ യുവാവ് മരണപ്പെട്ടു. ഇടവ വെൺകുളം കല്ലുവിള വീട്ടിൽ റംഷാദ് (45) ആണ് മരണപ്പെട്ടത്. ഞായറാഴ്ച ഉച്ചയോടെ ഇടവ വെൺകുളത്തെ ഒരു വീട്ടിൽ പമ്പ് സെറ്റിന്റെ പണിക്ക് കിണറ്റിലിറങ്ങിയതായിരുന്നു റംഷാദ്. 35 അടിയോളം താഴ്ചയുളള കിണറ്റിൽ 12 അടിയിലേറെ വെളളമുണ്ടായിരുന്നു. വർക്കല ഫയർഫോഴ്സ് എത്തി രക്ഷാപ്രവർത്തനം നടത്തി. വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭാര്യ: സീനത്ത്. മക്കൾ: റിഹാസ്, റംസാന.

