കഴിഞ്ഞ വർഷം ആഗസ്റ്റ് മാസത്തെയും ഈ വർഷം ആഗസ്റ്റിലെയും കണക്കുകൾ താരതമ്യം ചെയ്യുമ്പോൾ വാഹന അപകടങ്ങളിൽ ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണത്തിൽ 81 ശതമാനം കുറവുണ്ടായി.
കഴിഞ്ഞ വർഷം ആഗസ്റ്റിൽ വാഹന അപകടങ്ങളിൽ 307 പേർക്ക് ജീവൻ നഷ്ടമായെങ്കിൽ ഈ ആഗസ്റ്റിൽ അത് 58 ആയി കുറഞ്ഞു. എ ഐ ക്യാമറ രക്ഷിച്ചത് 249 ജീവനുകൾ . മാസം തോറും വർദ്ധിച്ച് വന്നിരുന്ന അപകട മരണങ്ങളിലാണ് എ ഐ ക്യാമറ കുത്തനെ ഇടിവുണ്ടാക്കിയത്.
അപകടങ്ങളുടെ എണ്ണത്തിൽ 68 ശതമാനവും പരിക്ക് പറ്റുന്നവരുടെ എണ്ണത്തിൽ 70 ശതമാനവും കുറവുണ്ടായി.
