തിരുവനന്തപുരം: തുടർച്ചയായി ഉണ്ടാകുന്ന പേപ്പർ, വൈദ്യുതി ചാർജ് വർദ്ധന ദോഷകരമായി ബാധിച്ചിരിക്കുന്നതിനാൽ സംസ്ഥാനത്ത് ഫോട്ടോസ്റ്റാറ്റ് നിരക്ക് ഒരു കോപ്പിക്ക് നാലു രൂപയായി ഏകീകരിക്കണമെന്ന് ഇന്റർനെറ്റ്, ഡി.ടി.പി, ഫോട്ടോസ്റ്റാറ്റ് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. ഇ ഫയലിംഗ് സംവിധാനം നടപ്പിലാക്കുന്നതോടുകൂടി സംസ്ഥാനത്തെ എല്ലാ ഓൺലൈൻ സെന്ററുകളും പദ്ധതി നടത്തിപ്പിന്റെ ഭാഗമായി മിതമായ നിരക്കിൽ സേവനം ചെയ്യാൻ തയ്യാറാണെന്ന് യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡൻ്റ് മജീദ് മൈ ബ്രദർ അധ്യക്ഷത വഹിച്ചു. സംഘടനാ റിപ്പോർട്ട് സംസ്ഥാന സെക്രട്ടറി റൂയേഷ് കോഴിശ്ശേരി അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് സുദർശൻ ആലുങ്ങൽ. ജോ. സെക്രട്ടി ബിനീഷ് കുമാർ കൊല്ലം, സംസ്ഥാന രക്ഷാധികാരി ആഷ്‌ലി റാം കൊല്ലം , കലാം നൊച്ചയിൽ, ഗോവിന്ദ രാജ് പട്ടാമ്പി, സംസ്ഥാന ട്രഷറർ ബിനു വയനാട്, മനോജ് കുമാർ കാഞ്ഞങ്ങാട് ഹരിപ്രസാദ് പാലക്കാട്. ശശീന്ദ്രൻ കണ്ണൂർ എന്നിവർ സംസാരിച്ചു.

