സംസ്ഥാനത്ത് സവാള വില കുതിക്കുന്നു

കോഴിക്കോട് മൊത്ത വിപണിയില്‍ കിലോയ്ക്ക് 74 രൂപയായി.ചില്ലറ വിപണിയില്‍ എത്തുമ്പോള്‍ 80 രൂപയാകും.

കനത്ത മഴയെ തുടർന്ന് ഉള്ളികള്‍ നശിക്കുകയും പാടങ്ങള്‍ വെള്ളത്തിലാവുകയും ചെയ്തതിനാല്‍ വിളവെടുപ്പ് വൈകിയതാണ് വില വർധനവിന് കാരണം.

മഹാരാഷ്ട്രയില്‍ സവോളയുടെയും ഉള്ളിയുടെയും ഉല്‍പാദനം കുറഞ്ഞതാണ് കേരളത്തില്‍ വില കൂടാൻ കാരണം.

മുൻവർഷങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ 25% മാത്രമാണ് ഇത്തവണ ഉത്പാദനം. അതുകൊണ്ടുതന്നെ മഹാരാഷ്ട്രയിലെ മുഴുവൻ മാർക്കറ്റുകളിലും ഉള്ളിയുടെ വില വർധിക്കുകയാണ്.

ഉല്‍പാദനം കുറഞ്ഞതിനാല്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് മഹാരാഷ്ട്രയില്‍ നിന്നും അധികം ഉള്ളി കയറ്റി വിടുന്നില്ല.

സവാള ക്വിൻ്റലിന് 5,400 രൂപ എന്ന റെക്കോർഡ് നിരക്കിലാണ് മഹാരാഷ്ട്രയിലെ മാർക്കറ്റുകളില്‍ വ്യാപാരികള്‍ ലേലം കൊള്ളുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!