ചെങ്ങന്നൂർ: കുത്തിവെപ്പിന് പിന്നാലെ പനിബാധിച്ച് ചികിത്സയിലിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു. മാന്നാർ കുരട്ടിശ്ശേരി കടമ്ബാട്ട് കിഴക്കേതില്‍ പാർവതിയുടെയും കായംകുളം ഒറ്റത്തെങ്ങില്‍ കൊച്ചുമോന്റെയും ഒൻപതു മാസം പ്രായമുള്ള മകള്‍ കൈവല്യയാണ് മരിച്ചത്.

രണ്ടുദിവസം മുമ്ബാണ് കുഞ്ഞിന് ഒമ്ബതാംമാസത്തിലെ പ്രതിരോധ കുത്തിവെയ്പ് നല്‍കിയത്. അന്ന് വൈകീട്ട് പനി ബാധിച്ചതിനെ തുടർന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഞായറാഴ്ച പനി മൂർച്ഛിച്ചതിനെ തുടർന്ന് വീണ്ടും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം പിന്നീട്.

