തെളിമ’ പദ്ധതി ആരംഭിച്ചു.

റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താന്‍ അവസരം. 2024-ലെ ‘തെളിമ’ പദ്ധതി ഇന്ന് മുതല്‍ ഡിസംബര്‍ 15 വരെ തിരുവനന്തപുരത്ത് നടക്കും.

പദ്ധതി അനുസരിച്ച് റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താന്‍ കാര്‍ഡ് ഉടമകള്‍ക്ക് അവസരം ഉണ്ടാക്കും. അതിന് പുറമേ അനധികൃതമായി മുന്‍ഗണന കാര്‍ഡുകള്‍ കൈവശം വയ്ക്കുന്നവരുടെ വിവരങ്ങള്‍ അറിയിക്കുന്നതിനും അവസരം ഉണ്ടാകും.

ഡിപ്പോകളിലെ ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം, ലൈസന്‍സി/സെയില്‍സ്മാന്‍ എന്നിവരുടെ പെരുമാറ്റങ്ങളെ സംബന്ധിച്ചുള്ള ആക്ഷേപങ്ങളും, റേഷന്‍ ഡിപ്പോ നടത്തിപ്പിനെ സംബന്ധിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരാതിയില്‍ ഉള്‍പ്പെടുത്താം.

E- KYC നിരസിക്കപ്പെട്ടവരുടെ പേരുകള്‍ തിരുത്താനുള്ള അപേക്ഷകളും സ്വീകരിക്കും. അപേക്ഷകള്‍, നിര്‍ദ്ദേശങ്ങള്‍, അഭിപ്രായങ്ങള്‍ റേഷന്‍ കടകളില്‍ സ്ഥാപിച്ചിട്ടുള്ള ഡ്രോപ്പ് ബോക്സ് സ്‌കൂളില്‍ നിക്ഷേപിക്കാം.

വീടിന്റെ വിസ്തീര്‍ണം, വാഹനങ്ങളുടെ വിവരം എന്നിവയില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച അപേക്ഷകള്‍ ഈ പദ്ധതി പ്രകാരം സ്വീകരിക്കില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495-2370655.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!