നാൽപ്പത് വർഷക്കാലം വർക്കലയുടെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിൽ നിറസാന്നിധ്യവും, ഡിസിസി വൈസ് പ്രസിഡൻ്റ്, വർക്കല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ്, വർക്കല മുനിസിപ്പൽ ചെയർമാൻ തുടങ്ങിയ പൊതുപ്രവർത്തക മേഖലകളിൽ പ്രവർത്തിച്ച വർക്കലയുടെ അഡ്വ. കെ സുദർശൻ വക്കീലിൻ്റെ ഏഴാം ചരമവാർഷിക ദിനമായ ഇന്ന് രാവിലെ 8ന് വർക്കല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിലും വസതിയിലും ഛായാ ചിത്രത്തിന് മുൻപിൽ വർക്കല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചന നടത്തി.
ചടങ്ങിൽ വർക്കല കഹാർ Ex. എം. എൽ എ., ബി. ആർ. എം.ഷെഫീർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം എൻ റോയ്, യുഡിഎഫ് ചെയർമാൻ ബി. ധനപാലൻ, ഡിസിസി സെക്രട്ടറിമാരായ അഡ്വ.ബി.ഷാലി, ഷിബു വർക്കല, മുൻ മുൻസിപ്പൽ ചെയർമാൻ സൂര്യപ്രകാശ്, കോൺഗ്രസ് വർക്കല മണ്ഡലം പ്രസിഡന്റ് സജീവേളിക്കാട്, മുട്ടപ്പലം മണ്ഡലം പ്രസിഡന്റ് സുനിൽകുമാർ, ഡിസിസി മെമ്പർമാരായ എ കെ ആസാദ്, പാറപ്പുറം ഹബീബുള്ള, പനയറ രാജു, ഐഎൻടിയുസി റീജിയിനൽ കമ്മിറ്റി പ്രസിഡന്റ് നൈസാം, കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഷൻസ്, ന്യൂനപക്ഷ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഇഖ്ബാൽ നടയറ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ബദൻഷാ, മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയംഗം അബ്ദുൽഅഹദ്, റിസ്വാൻ, സനോഫർ,സജീവ് ചിലക്കൂർ എന്നിവർ സന്നിഹിതരായിരുന്നു.
