
ഹൈക്കോടതിയുടെ അടിസ്ഥാനത്തിൽ വിധിയെയും, സർക്കാർ പുറപ്പെടുവിച്ച വിധിയുടെ ഉത്തരവിനെയും തൃണവത്കരിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇറക്കിയ സർക്കുലർ പിൻവലിക്കണമെന്നും
08/11/2021 ന് ശേഷം സ്ഥിരം തസ്തികകളിൽ നിയമിതരായ അദ്ധ്യാപകരെ നാല് വർഷം കഴിഞ്ഞ ശേഷം വീണ്ടും ദിവസവേതനാടിസ്ഥാനത്തിൽ പുനർ നിയമനം നടത്തണമെന്നും, നിയമന ഉത്തരവുകൾ പിൻവലിച്ച് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനങ്ങൾ നടത്തിയാൽ മാത്രമെ നിയമനങ്ങൾ അംഗികരിക്കാൻ കഴിയൂവെന്ന സർക്കുലർ ഉത്തരവിനും വിരുദ്ധമാണ് എന്നും കെ.പി.എസ്.എം.എ അവകാശപെട്ടു.

സർക്കുലർ ഉടൻ പിൻവലിച്ച് ഉത്തരവിറക്കാത്തപക്ഷം ഇതിനെതിരെ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് പ്രൈവറ്റ് എയഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ ( കെ.പി.എസ്.എം.എ) സംഘടനാ നേതാക്കൾ അറിയിച്ചു.

