വര്‍ക്കല തയ്യാറാകുന്നു:
തീര്‍ത്ഥാടക ലക്ഷങ്ങളെ വരവേല്‍ക്കാന്‍.


ശിവഗിരി :  മുന്‍കാല പതിവുപോലെ ഇക്കൊല്ലവും ശിവഗിരിതീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍ വര്‍ക്കല തയ്യാറാകുന്നു.
കാല്‍ നടയായും വാഹനങ്ങളിലായും അനേകലക്ഷം തീര്‍ത്ഥാടകരാണ്  ശിവഗിരിക്കുന്നുകളിലേക്ക് വരും ദിനങ്ങളില്‍ എത്തിച്ചേരുക. 

29, 30, 31 ജനുവരി 1 തീയതികളില്‍ ശിവഗിരിയിലേക്കെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായതെല്ലാം ഒരുക്കുന്നതില്‍ വര്‍ക്കയയിലേയും സമീപപ്രദേശങ്ങളിലേയും എല്ലാ വിഭാഗം ജനങ്ങളും തങ്ങളുടേതായ പങ്കു നിറവേറ്റുന്നുണ്ട്. 

ഭക്ഷണ-താമസ സൗകര്യങ്ങളും പ്രാഥമികാവശ്യങ്ങള്‍  നിറവേറ്റാന്‍ വീടുകളിലും സ്ഥാനപനങ്ങലിലും സൗകര്യം ചെയ്തുകൊടുക്കുന്നുണ്ട്. 

വീടുകളിലെന്നപോലെ തെരുവോരങ്ങളില്‍ പന്തല്‍കെട്ടിയും നാടാകെ ഭക്ഷണം തയ്യാറാക്കുന്നതും തീര്‍ത്ഥാടനകാലത്ത് കാണാനാവും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!