വർക്കല: ശ്രീകൃഷ്ണ നാട്യ സംഗീത അക്കാദമിയും സുബ്ബലക്ഷ്മി ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ചിട്ടുള്ള ഈ വർഷത്തെ സുബ്ബലക്ഷ്മി സംഗീതോത്സവത്തിന് തിരിതെളിഞ്ഞു.

വർക്കല മൈതാനം ഗുഡ് ഷെഡ് റോഡിലുള്ള എസ് ആർ മിനി ആഡിറ്റോറിയത്തിൽ നടന്ന ഈ വർഷത്തെ സംഗീതോത്സവം അഡ്വക്കേറ്റ് വി. ജോയ്. എംഎൽഎ ഉത്ഘാടനം ചെയ്തു. പ്രമുഖ കർണ്ണാടക സംഗീതജ്ഞയായ ഡോ. എൻ.ജെ. നന്ദിനി ഭദ്രദീപം തെളിയിച്ചു ആറു ദിവസം നീണ്ടുനിൽക്കുന്ന സംഗീതോത്സവത്തിന് തുടക്കം കുറിച്ചു.

കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. പി ചന്ദ്രമോഹൻ അധ്യക്ഷത വഹിച്ചു. മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ മുഖ്യപ്രഭാഷണം നടത്തി. അക്കാദമി സെക്രട്ടറി അഡ്വക്കേറ്റ് എസ്. കൃഷ്ണകുമാർ, അനർട്ട് മുൻ ഡയറക്ടർ ഡോ. എം ജയരാജു, ബി ജോഷിബാസു , എന്നിവർ സംസാരിച്ചു.

തുടർന്ന് ഡോ എൻ. ജെ നന്ദിനിയുടെ സംഗീത കച്ചേരി അരങ്ങേറി. 9 ന് സുപ്രസിദ്ധ പിന്നണിഗായകൻ ചേർത്തല ജി. ശ്രീറാം അവതരിപ്പിക്കുന്ന സംഗീത കച്ചേരിയും 10 ന് പ്രശസ്ത സാക്സോഫോൺ സംഗീതജ്ഞൻ ചെന്നൈ ജി. രാമനാഥൻ അവതരിപ്പിക്കുന്ന സാക്സോഫോൺ സംഗീത കച്ചേരിയും അതോടൊപ്പം പ്രശസ്ത ആർട്ടിസ്റ്റ് ജോഷെ ഇൻറർനാഷണലിൻ്റെ ടെലിപ്പതി ചിത്രരചനയും

11 ന് തീയതി സുപ്രസിദ്ധ ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പത്മകുമാറും സംഘവും അവതരിപ്പിക്കുന്ന ഭാവഗീത് സംഗീത നിശയും 12 ന് സുപ്രസിദ്ധ യുവ സംഗീതജ്ഞൻ വിവേക് മൂഴിക്കുളം അവതരിപ്പിക്കുന്ന സംഗീത കച്ചേരിയും 13ന് സമാപനദിവസം സുബ്ബലക്ഷ്മി ഇൻറർനാഷണൽ മ്യൂസിക് ക്ലബ്ബിലെ ഗായകർ അവതരിപ്പിക്കുന്ന സംഗീത നിശയും ഉണ്ടായിരിക്കും.

എല്ലാദിവസവും 5.30 മുതൽ സംഗീത കച്ചേരി ആരംഭിക്കും പ്രവേശനം സൗജന്യമായിരിക്കും.

