എറണാകുളം പിറവം പോലീസ് സ്റ്റേഷനിലെ സീനിയർ പോലീസ് ഓഫീസറിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പിറവം രാമമംഗലം സ്വദേശിയായ ബിജുവിനെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ അയൽവാസികളാണ് ബിജുവിനെ മരിച്ച നിലയിൽ കണ്ടത്. മൃതദേഹം പിറവം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. മരണത്തിൽ അസ്വഭാവികതകൾ ഇല്ലെന്നും വ്യക്തിപരമായ പ്രശ്നങ്ങളാണ് ബിജുവിനെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് സൂചന.

