ശിവഗിരി: ശ്രീനാരായണ ഗുരുദേവന്‍റെ ഗൃഹസ്ഥശിഷ്യന്മാരില്‍ ഏറ്റവും പരമഭക്തനായിരുന്നു എം.പി. മൂത്തേടം എന്ന് ശിവഗിരി മഠം പ്രസിഡന്‍ന്റു സച്ചിദാനന്ദ സ്വാമി പറഞ്ഞു.


ശിവഗിരി മഹാസമാധിമന്ദിരം പണിതു സമര്‍പ്പിച്ച ഗുരുദേവഭക്തന്‍ എം.പി. മൂത്തേടത്തിന്‍റെ 52-ാമത് ചരമവാര്‍ഷിക ദിനത്തില്‍ ശ്രദ്ധാഞ്ജലി സമര്‍പ്പണ സമ്മേളനത്തില്‍ അനുസ്മരണം നടത്തുകയായിരുന്നു സ്വാമി.

ശിവഗിരിയില്‍ ഇന്നു കാണുന്ന മഹാസമാധിമന്ദിരം ലക്ഷക്കണക്കിനു രൂപ ചിലവഴിച്ച് നിര്‍മ്മിച്ച് സമര്‍പ്പിച്ചത് ഈ മഹാത്മാവാണ്. മൂത്തേടത്തിന്‍റെ ആഴത്തിലുള്ള ഗുരുഭക്തിക്ക് ശിവഗിരി മഠം അദ്ദേഹത്തിന് ശ്രീനാരായണ ഭക്തോത്തംസം ബഹുമതി നല്‍കി ആദരിച്ചു.

മൂത്തേടത്ത് ഗുരുദേവനെ ഭഗവാനെ എന്നു വിളിച്ചു സംബോധന ചെയ്യുമ്പോള്‍ കണ്ണുകള്‍ നിറയുമായിരുന്നു. ഗുരുദേവാനുഗ്രഹത്താല്‍ റയില്‍വേ കോണ്‍ട്രാക്ടറായി വലിയ ധനികനായി മാറിയെങ്കിലും അദ്ദേഹം എത്രയും വിനയവാനാ യിരുന്നു.

മഹാസമാധിമന്ദിരം നിര്‍മ്മിച്ചു സമര്‍പ്പിച്ചതിന്‍റെ പേരില്‍ പേരെഴുതി വയ്ക്കുവാന്‍ മറ്റുള്ളവര്‍ തയ്യാറായെങ്കിലും അതിനും തയ്യാറായില്ലായെന്നും സ്വാമി തുടര്‍ന്നു പറഞ്ഞു.

ചിത്രം:- ശ്രീനാരായണ ഭക്തോത്തംസം എം.പി. മൂത്തേടത്തിന്‍റെ 52-ാം ചരമവാര്‍ഷിക ത്തോടനുബന്ധിച്ചു ശിവഗിരിയില്‍ നടന്ന ശ്രദ്ധാഞ്ജലിയില്‍ ധര്‍മ്മസംഘം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി, സ്വാമി ദേശികാനന്ദയതി, സ്വാമി ഹംസതീര്‍ത്ഥ, സ്വാമി വിശാലാനന്ദ എന്നിവര്‍ നേതൃത്വം നല്‍കിയപ്പോള്‍. മൂത്തേടത്തിന്‍റെ ചെറുമകള്‍ ഡോ. ലത സമീപം.


