15 മാസമായി അബോധാ വസ്ഥയിരുന്ന വിദ്യാർഥിനി മരിച്ചു.

കോളജിലേക്കുള്ള റോഡ് കുറുകെ കടക്കുന്നതിനിടെ കാറിടിച്ചു ഗുരുതരമായ പ രുക്കേറ്റതിനെ തുടർന്ന് 15 മാസമായി അബോധാവസ്ഥയിലായിരുന്ന നിയമ വിദ്യാർഥിനി മരിച്ചു. തോണ്ടൻകുളങ്ങര കൃഷ്‌കൃപയിൽ വാണി സോമശേഖരൻ (24) ആണ് മരിച്ചത്.



2023 സെപ്റ്റംബർ 21ന് ഏറ്റുമാനൂർ സിഎ സ്ഐ ലോ കോളജിന് മുന്നിൽ വച്ചായിരുന്നു അപകടം. വീഴ്ചയിൽ തലച്ചോറിന് ഗുരുതരമായി പരുക്കേറ്റതിനെത്തുടർന്നു അബോധാവസ്ഥയിലായി.

ആദ്യം തെള്ളകത്തെയും പിന്നീട് വെല്ലൂരിലെ യും സ്വകാര്യ ആശുപത്രികളിൽ ചികിത്സയി ലായിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി വീട്ടിൽ വെന്റിലേറ്റർ സൗകര്യമൊരുക്കിയാണ് പരിചരിച്ചിരുന്നത്.

അമ്പലപ്പുഴ മണി ജ്വല്ലറി ഉടമ സോമശേഖരന്റെ യും മായയുടെയും മകളാണ്. സഹോദരൻ: വസുദേവ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!