സംസ്ഥാന സ്കൂൾ കലോത്സവവം: തിരുവനന്തപുരം ജില്ലയിലെ മുഴുവൻ സ്കൂളുകൾക്കും നാളെ അവധി

സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപനദിവസമായ നാളെ തിരുവനന്തപുരം ജില്ലയിലെ മുഴുവൻ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു.


പൊതുവിദ്യാഭ്യാസ വകുപ്പിനുകീഴിൽ വരുന്ന എല്ലാ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകൾക്കുമാണ് അവധി. വേദികൾക്കും താമസൗകര്യം ഒരുക്കിയ സ്കൂളുകൾക്കും വാഹനങ്ങൾ വിട്ടുകൊടുത്ത സ്കൂളുകൾ ക്കും നേരത്തേ മൂന്നു ദിവസം അവധി പ്രഖ്യാപിച്ചിരുന്നു.

മറ്റു സ്കൂൾ കുട്ടികൾക്ക് കലോത്സവം കാണാനുള്ള അവസരം വേണമെന്ന
ആവശ്യം ഉയർന്ന സാഹചര്യത്തിലാണ്
അവധി നല്‍കിയതെന്ന് വിദ്യാഭ്യാസ
വകുപ്പ് അറിയിച്ചു. കുട്ടികൾ
കലോത്സവവേദിയിലെത്തി ഈ
അവസരം ഉപയോഗപ്പെടുത്തണമെന്നും
അധികൃതർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!