ഉപഭോക്താക്കളെ ചൂഷണം ചെയ്യാന്‍ മദ്യ കമ്പനികള്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വില വര്‍ധിപ്പിച്ച സര്‍ക്കാര്‍ തീരുമാനം ദുരൂഹമെന്ന് പ്രതിപക്ഷം. മദ്യ കമ്പനികളുടെ ആവശ്യത്തിന് വഴങ്ങിയാണ് വില വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

അമിത ലാഭം നേടാനുള്ള മദ്യക്കമ്പനികളുടെ സമ്മർദത്തിന് വഴങ്ങുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. എല്ലാ ജനപ്രിയ ബ്രാൻഡുകളുടെയും വില വർധിപ്പിച്ചു.

മദ്യ കമ്പനികളെ സഹായിക്കുക മാത്രമാണ് സർക്കാർ ചെയ്യുന്നത്. സർക്കാർ നടപടി സ്വീകാര്യമല്ല. വില വര്‍ധനവ് പിൻവലിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കുടുംബ ബജറ്റിലേക്കുള്ള വിഹിതത്തില്‍ കുറവ് വരുന്നതിനാല്‍ സ്‌ത്രീകളും കുട്ടികളുമാകും ഇതിൻ്റെ ഇരകളായി മാറുന്നതെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!