നെന്മാറ ഇരട്ടക്കൊല കേസിൽ പൊലീസിനെതിരെ കൊല്ലപ്പെട്ട സുധാകരന്റെയും സജിതയുടെയും പെൺമക്കൾ അഖിലയും അതുല്യയും.

പാലക്കാട്∙  ചെന്താമര കുടുംബത്തെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും ഇക്കാര്യം പൊലീസിനു അറിയാമായിരുന്നുവെന്നും ഇവർ ആരോപിച്ചു.

ചെന്താമരയ്ക്കെതിരെ കൃത്യമായി പരാതി എഴുതി നൽകിയതാണെന്നും താക്കീതിൽ മാത്രം നടപടി ഒതുക്കുകയാണ് പൊലീസ് ചെയ്തതെന്നുമാണ് മകൾ അഖില പറയുന്നത്.

ഞങ്ങളുടെ അമ്മ പോയി, അച്ഛൻ പോയി, ഞങ്ങൾക്ക് ഇനി ആരുണ്ട്? ഇനി ഞങ്ങൾ എവിടെ പോയിരിക്കും. പോത്തുണ്ടിയിലേക്കു പോകാൻ പറ്റോ, അവിടെ പോയിട്ട് ഇനി എന്തു കാര്യമാണ് ഉള്ളത്. എന്താണ് അയാൾക്ക് ഞങ്ങളുടെ കുടുംബത്തോട് ഇത്ര പകയെന്ന് അറിയില്ല.

പൊലീസിൽ ഒരു പ്രതീക്ഷയും ഇല്ല, എല്ലാം കൈവിട്ടു പോയി. അച്ഛൻ വരുമ്പോൾ ഞാൻ പേടിച്ചാണ് പോത്തുണ്ടിയിലേക്ക് പോകാറുള്ളത്.

ഈ ശനിയാഴ്ച അവിടേക്കു പോയിരുന്നില്ല. പോയിരുന്നെങ്കിൽ ഞാനും അവിടെ മരിച്ചു കിടക്കേണ്ടി വന്നേനെ.’’ – അഖില പറഞ്ഞു.

ചെന്താമരയ്ക്കെതിരെ നാട്ടുകാരും പരാതി കൊടുത്തിരുന്നു. അച്ഛമ്മയ്ക്കും അയാളെ പേടി ഉണ്ടായിരുന്നു. പക്ഷേ എനിക്ക് വയസായില്ലേ ഒന്നും സംഭവിക്കില്ലെന്നായിരുന്നു അച്ഛമ്മ പറഞ്ഞിരുന്നത്.

ആകെ അച്ഛൻ മാത്രമേ ഞങ്ങൾക്ക് ഉണ്ടായിരുന്നുള്ളൂ. അച്ഛനും പോയി. ഇനി ആരുണ്ട് ഞങ്ങൾക്ക്.’’ – അതുല്യ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!