തിരുവനന്തപുരം ∙ പൊലീസിന്റെ വീഴ്ച സംബന്ധിച്ച പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയവുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സ്പീക്കര്‍ എ.എന്‍. ഷംസീറും തമ്മില്‍ വാക്‌പോര്.



കേരളം ഗുണ്ടകളുടെ കൈയിലാണെന്നും പൊലീസ് നിഷ്‌ക്രിയമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞപ്പോള്‍ പ്രസംഗം അവസാനിപ്പിക്കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടതാണ് പ്രശ്‌നത്തിനു കാരണമായത്.

എന്റെ പ്രസംഗം നിര്‍ത്തിക്കഴിഞ്ഞാല്‍ മുഖ്യമന്ത്രിക്കു സന്തോഷമാകുമെന്ന് കരുതിയാണെങ്കില്‍ അങ്ങനെ ചെയ്യരുത്’’ – സതീശന്‍ പറഞ്ഞു.

ചെയറിനെക്കുറിച്ച് ഒരു മുതിര്‍ന്ന അംഗം ഒരിക്കലും അങ്ങനെ പറയാന്‍ പാടില്ലെന്നായിരുന്നു സ്പീക്കറുടെ മറുപടി. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.


