കൊച്ചി: നീണ്ട 46 ദിവസത്തെ ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയാണ് ഉമാ തോമസ് എംഎൽഎ ഇന്ന് ആശുപത്രി വിടും.കൊച്ചി കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയുടെ ഉദ്ഘാടന ചടങ്ങിനിടെ സ്റ്റേഡിയത്തിൽ നിന്നും വീണ് പരിക്കേറ്റ ഉമാ തോമസ് എംഎൽഎ ഇന്ന് ആശുപത്രി വിടും.

ഇന്ന് വീട്ടിലേക്ക് മടങ്ങുകയായെന്ന് ഉമാ തോമസ് എം എൽ എ തന്നെയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രിയപ്പെട്ടവരേ അറിയിച്ചത്.

ശുശ്രൂഷിച്ച ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്കും കൂടെ നിന്നവർക്കും നന്ദി അറിയിക്കുന്നതായി എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്.

ആരോഗ്യസ്ഥിതി വീണ്ടെടുക്കുന്നതിനായി ഏതാനും ആഴ്ച്ചകൾ കൂടി വിശ്രമം അനിവാര്യമാണെന്നും എം എൽ എ പറഞ്ഞു.



