ഗുരുവിന്റെ ദർശനവും ജീവിതവും ശരിയായി
ഉൾക്കൊള്ളണം : ടി.പി.സെൻകുമാർ



വർക്കല: ശ്രീനാരായണ ഗുരുദേവന്റെ ദർശനവും ജീവിതവും ശരിയായ നിലയിൽ ഉൾക്കൊള്ളേണ്ടത് ആധുനിക കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന്
മുൻ ഡി.ജി.പി ടി.പി.സെൻകുമാർ പറഞ്ഞു.

പാളയംകുന്ന് കെ.രാഘവ മെമ്മോറിയൽ മന്ദിരത്തിലെ ഗുരുദേവപ്രതിഷ്ഠയുടെ 40-ാമത് വാർഷികഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അദ്വൈത സിദ്ധാന്തത്തിന്റെ മാഹാത്മ്യം ഉൾക്കൊണ്ട് കർമ്മപഥം രൂപപ്പെടുത്തിയ ഗുരുവിന്റെ ദർശനത്തെ ദുർവ്യാഖ്യാനം ചെയ്യാൻ ചിലർ ശ്രമിക്കുന്ന കാലമാണിതെന്നും സെൻകുമാർ ഓർമ്മിപ്പിച്ചു.

കവിയും ഐ.ജെ.ടി ഡയറക്ടറുമായ ഡോ. ഇന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. സ്വയം നിർവൃതിയിലേക്ക് പോകാതെ സമൂഹത്തിന്റെ നിർവൃതി സാക്ഷാൽക്കരിക്കാനാണ് ഗുരുദേവൻ പ്രതിജ്ഞാബദ്ധനായതെന്ന് ഇന്ദ്രബാബു പറഞ്ഞു.

കെ.രാഘവ മെമ്മോറിയൽ ഗുരുദേവ പ്രതിഷ്ഠായോഗം ഏർപ്പെടുത്തിയ ശ്രീനാരായണ ഗുരുദേവ പുരസ്കാരം ഡ്യൂറോലാക് പെയിന്റ്സിന്റെയും സാമൂഹിക മുന്നേറ്റ മുന്നണിയുടെയും ചെയർമാനായ കെ.പി.അനിൽദേവിന് ടി.പി.സെൻകുമാർ സമ്മാനിച്ചു.

മുൻ എംഎൽ.എ വർക്കല കഹാർ മുഖ്യ പ്രഭാഷണം നടത്തി.കെ.പി.അനിൽദേവ്, എസ്.എൻ.ഡി.പി യോഗം ശാഖ പ്രസിഡന്റ് ജി. സത്യശീലൻ തുടങ്ങിയവർ സംസാരിച്ചു..

എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയൻ വൈസ് പ്രസിഡന്റ് ജി.തൃദീപ് സ്വാഗതവും പ്രതിഷ്ഠായോഗം സെക്രട്ടറി കെ.വിജയൻ നന്ദിയും പറഞ്ഞു.
ഫോട്ടോ: പാളയംകുന്ന് കെ.രാഘവ മെമ്മോറിയൽ മന്ദിരത്തിലെ ഗുരുദേവപ്രതിഷ്ഠാ വാർഷികാഘോഷം മുൻ ഡി.ജി.പി ടി.പി.സെൻകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഡോ.ഇന്ദ്രബാബു,കെ.പി.അനിൽദേവ്,ജി. സത്യശീലൻ,ജി.തൃദീപ് എന്നിവർ സമീപം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!