സൗദിയിൽ അൺനോൺ കാൾസ് ഇനി ഇല്ല

റിയാദ്: സൗദി അറേബ്യയിൽ ഫോൺ വിളിക്കുന്ന അജ്ഞാതരുടെ പേരും ഐഡന്റിറ്റിയും ഡിസ്പ്ലേയിൽ
തെളിയുന്ന സംവിധാനം ഇന്ന് മുതൽ നിലവിൽ വന്നു. രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ മൊബൈൽ,
ലാന്റ് ഫോൺ നെറ്റ് വർക്കുകളും പുതിയ സംവിധാനത്തിന്റെ ഭാഗമായതായി സൗദി
കമ്മ്യൂണിക്കേഷൻസ്, സ്പേസ് ആൻഡ് ടെക്നോളജി കമ്മീഷൻ വ്യക്തമാക്കി.
രാജ്യത്ത് നേരത്തെ പ്രഖ്യാപിച്ച സംവിധാനമാണ് ഇന്ന് മുതൽ നിലവിൽ വന്നത്. മൊബൈൽ
ഫോണിലും ലാൻഡ് ഫോണിലും നിന്ന് വിളിക്കുന്നവരുടെ പേരും ഐഡിയും സ്വീകർത്താവിന്റെ
ഡിസ്പ്ലേയിൽ തെളിയുന്നതാണ് പുതിയ സംവിധാനം.
ഇതിനായി രാജ്യത്തെ എല്ലാ മൊബൈൽ നെറ്റ്വർക്ക് കമ്പനികളും മുഴുവൻ സിം
ഉപഭോക്താക്കളുടെയും വിവരങ്ങൾ ശേഖരിച്ചിരുന്നു. 2ജി, 3ജി, 4ജി, 5ജി എന്നിവയുൾപ്പെടെ എല്ലാ
തരത്തിലുമുള്ള സാങ്കേതിക സേവനങ്ങളിലും ഇത് ലഭ്യമാണ്. രാജ്യത്തെ മൊബൈൽ
നെറ്റ്വർക്കുകളിൽ പ്രവർത്തിക്കുന്ന ടെർമിനൽ ഉപകരണങ്ങളിൽ കണക്റ്റുചെയ്തിരിക്കുന്ന എല്ലാ
സിം ഉപയോക്താക്കളുടെയും പേര് പ്രദർശിപ്പിക്കുന്നതിനുള്ള സാങ്കേതികത ഉറപ്പാക്കിയതായി സൗദി
കമ്മ്യൂണിക്കേഷൻസ്, സ്പേസ് ആൻഡ് ടെക്നോളജി കമ്മീഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
അജ്ഞാത കോളുകൾക്കും അതുവഴിയുള്ള തട്ടിപ്പുകൾക്കും ഒരു പരിധി വരെ തടയിടാൻ പുതിയ
സംവിധാനം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അനാവശ്യ കോളുകൾ ഒഴിവാക്കാനും ഇത്
ഉപകരിക്കും. ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഉപഭോക്താവിന് നൽകുന്ന
സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുകയാണ് ഈ സ്പെസിഫിക്കേഷനിലൂടെ
ലക്ഷ്യമിടുന്നതെന്ന് കമ്മ്യൂണിക്കേഷൻസ്, സ്പേസ് ആൻഡ് ടെക്നോളജി കമ്മീഷൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!