നാവായിക്കുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃയോഗവും വാർഡ് പ്രസിഡന്റുമാരുടെ സമ്മേളനവും നടന്നു

വർക്കല- നാവായിക്കുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃയോഗവും വാർഡ് പ്രസിഡന്റുമാരുടെ സമ്മേളനവും 17/02/25 തിങ്കളാഴ്ച വൈകുന്നേരം 3 30 ന് വർക്കല വട്ടപ്ലാമൂട്ടിലുള്ള വിശ്വാസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. വർക്കല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം എൻ റോയിയുടെ അധ്യക്ഷതയിൽ നടന്ന യോഗം എഐസിസി സെക്രട്ടറി ഡോക്ടർ വി കെ അറിവഴകൻ ഉദ്ഘാടനം ചെയ്തു.

ഡിസിസി പ്രസിഡന്റ് പാലോട് രവി ആമുഖ പ്രഭാഷണവും അടൂർ പ്രകാശ് എം പി മുഖ്യ പ്രഭാഷണം നടത്തി. കെപിസിസി ജനറൽ സെക്രട്ടറിമാരായ കെ പി ശ്രീകുമാർ, അഡ്വ. സുബോധൻ, കെപിസിസി നിർവാഹക സമിതി അംഗങ്ങളായ വർക്കല കഹാർ എക്സ്. എം. എൽ. എ, കെപിസിസി സെക്രട്ടറിമാരായ അഡ്വക്കേറ്റ് ബി.ആർ
എം. ഷഫീർ, ആറ്റിപ്ര അനിൽ,

നാവായിക്കുളം ബ്ലോക്ക് പ്രസിഡണ്ട്  അനീഷ് കുമാർ,ഡിസിസി ഭാരവാഹികളായ അഡ്വ. വിനോദ് സെൻ, ബി. കൃഷ്ണകുമാർ, പി. എം. ബഷീർ,പി വിജയൻ, അഡ്വ. ഇ റിഹാസ്, അഡ്വ. ബി.ഷാലി, ഷിബു വർക്കല,

യുഡിഎഫ് ചെയർമാൻ ബി. ധനപാലൻ, ഡിസിസി എക്സിക്യൂട്ടീവ് അംഗങ്ങളായ കെ രഘുനാഥൻ,എം എം താഹ,കർഷ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അൻവർ, ഡി.കെ. ടി.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി പള്ളിക്കൽ നിഹാസ്,ഗാന്ധിദർശൻ സമിതി സംസ്ഥാന സെക്രട്ടറി പള്ളിക്കൽ മോഹനൻ, മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അസ്സീംഹുസൈൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!