കേരള ഭരണത്തിൽ ഇപ്പോൾ നടക്കുന്നത് അഴിമതിയും കുടുംബവാഴ്ചയും മാത്രം: പാലോട് രവി.

കേരള ഭരണത്തിൽ ഇപ്പോൾ നടക്കുന്നത് അഴിമതിയും കുടുംബവാഴ്ചയും മാത്രം: പാലോട് രവി.

തിരുവനന്തപുരം: പിണറായി വിജയൻ്റെ നേതൃത്വത്തിൽ കേരള ഭരണത്തിൽ നടക്കുന്നത് അഴിമതിയും കുടുംബവാഴ്‌ചയും മാത്രമാണെന്ന്
ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് പാലോട് രവി ആക്ഷേപിച്ചു.

ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം ചെയ്ത ശേഷം കെ.പി.സി.സി ഗാന്ധിദർശൻ സമിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റി കിഴക്കേകോട്ട ഗാന്ധി പാർക്കിൽ സംഘടിപ്പിച്ച അഴിമതി വിരുദ്ധ സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനത്തിൻ്റെ മറവിൽ കിട്ടാവുന്നത്ര കടം വാങ്ങുകയും അഴിമതി എങ്ങിനെ നടത്താമെന്ന് ഗവേഷണം നടത്തുകയും ചെയ്യുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്‌. മഹാത്മജിയുടെ കാഴ്ചപ്പാടിൽ പാവപ്പെട്ടവർക്ക് അത്താണിയാകേണ്ട സഹകരണ രംഗത്തെ പോലും അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റിയ സർക്കാരിന് മാപ്പു കൊടുക്കാൻ കഴിയില്ലെന്നും പാലോട് രവി തുടർന്നു പറഞ്ഞു.

ജില്ലാ പ്രസിഡൻ്റ് വഞ്ചിയൂർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
മുൻ എം.എൽ.എ. അഡ്വ.എം.എ.വാഹിദ്, കമ്പറ നാരയണൻ, പരശുവയ്ക്കൽ രാധാകൃഷ്ണൻ,നദീറ സുരേഷ്,ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ഭാരവാഹികളായ കടകംപള്ളി ഹരിദാസ്, കോട്ടമുകൾ സുഭാഷ്, പ്രദീപ് അരിക്കൽ, പളളിക്കൽ മോഹനൻ, ലീലാമ്മ ഐസക്,
വി.ഹരികുമാർ,ഷാജി കുര്യൻ,ആർ.രഘു,എം. സോളമൻ, വി.ചന്ദ്രശേഖരൻ നായർ,അമൃതം കൗർ, മൊയ്തീൻ ഹാജി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായ ആർ. സഞ്ജീവ്,നുഹുമാൻ, ശശാങ്കൻ നായർ,ഇ.എൽ സനൽ രാജ്,ജ്യോതിഷ് കുമാർ,ശ്രീവത്സൻ തമ്പി,എം.മസൂദ്, എസ്.ആർ.രവികുമാർ, പേട്ട പ്രവീൺ, വഞ്ചിയൂർ രാജു തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!