വനിത ശിശു വികസന വകുപ്പ് ജില്ല ഓഫീസ്, ഡിസ്ട്രിക്ട് സങ്കൽപ് ഹബ്ബ് ഫോർ എംപവർമെന്റ് ഓഫ് വിമണിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്റെ ഭാഗമായി കോളേജ് വിദ്യാർത്ഥികളുടെ ജില്ലാതല ഡിബേറ്റ് കോമ്പറ്റീഷൻ സംഘടിപ്പിച്ചു.

പൂജപ്പുര ചിൽഡ്രൻസ് ഹോം ലൈബ്രറി ഹാളിൽ നടത്തിയ മത്സരത്തിൽ
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് സോഷ്യോളജി വിഭാഗം വിദ്യാർത്ഥികളായ ഗംഗ വി ആർ,
ശ്രീക്കുട്ടൻ എസ് എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

പാറശ്ശാല ചേരുവാരക്കോണം സി. എസ്. ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഗൽ സ്റ്റഡീസ് വിദ്യാർഥിനികളായ മാളവിക .എസ് .എൽ,
അഭിരാമി ആർ. എസ് എന്നിവർ രണ്ടാം സ്ഥാനവും പേരൂർക്കട ദി ലോ അക്കാദമി ലോ കോളേജ് വിദ്യാർഥിനികളായ മീര എസ് നായർ, അസ്ന ഫാത്തിമ എസ് എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.


