വർക്കല ശിവഗിരി റെയിൽവേ വെൽഫെയർ അസോസിയേഷൻ അന്തർദേശീയ വനിതാ ദിനം ആചരിക്കുകയുണ്ടായി.

വർക്കല ശിവഗിരി റെയിൽവേ വെൽഫെയർ അസോസിയേഷൻ അന്തർദേശീയ വനിതാ ദിനം ആചരിക്കുകയുണ്ടായി. ഈ വർഷത്തെ വനിതാരത്നം അവാർഡ് തെങ്ങുകയറ്റ പരിശീലക, തെങ്ങ് പരിപാലന വിദഗ്ധ  ശ്രീമതി സുനിലയ്ക്ക്  അവാർഡ് ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ സമ്മാനിക്കുകയുണ്ടായി.

വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷൻ സൂപ്രണ്ട് സി പ്രസന്നകുമാർ പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിന്റെ അധ്യക്ഷൻ അസോസിയേഷൻ പ്രസിഡന്റ് ബ്രഹ്മാസ് മോഹനൻ, എ വൺ അനിൽകുമാർ, ലൈന കണ്ണൻ, വർക്കല വാസുദേവൻ, സപ്രൂ, സാബു, സുനിൽ ദേവ് തുടങ്ങിയവർ പങ്കെടുത്തു.

ശ്രീമതി സുനില ഏതാണ്ട് 5000 ത്തോളം വനിതകളെ തെങ്ങുകയറ്റ പരിശീലനം നൽകിയിട്ടുണ്ട്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും വിദേശങ്ങളിലും പോയി പരിശീലനം നൽകിയിട്ടുണ്ട്. സാമൂഹിക പ്രവർത്തക, സ്ത്രീ സുരക്ഷയുടെ മുന്നണി പോരാളി തുടങ്ങി പല മേഖലകളിലും പ്രവർത്തിച്ച വനിതയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!