വർക്കലയിൽ നിന്നും യുഎസ് തേടുന്ന രാജ്യാന്തര കുറ്റവാളിയെ പിടികൂടി കേരള പൊലീസ്.

തിരുവനന്തപുരം ∙  ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടിസ് ഇറക്കിയ കുറ്റവാളിയും ലിത്വാനിയന്‍ പൗരനുമായ അലക്‌സേജ് ബെസിയോകോവ് (46) ആണു വര്‍ക്കലയിൽ അറസ്റ്റിലായത്. ഗാരന്റക്‌സ് എന്ന ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചിന്റെ സഹസ്ഥാപകനാണ്.

സിബിഐയും കേരള പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് വർക്കലയിൽ നിന്നും പ്രതിയെ പിടികൂടിയത്.പ്രതി ഇന്ത്യയിൽ നിന്ന് രക്ഷപ്പെടാൻ പദ്ധതിയിടുന്നതിനിടെയാണ് പിടിയിലാകുന്നത്. കുരയ്ക്കണ്ണിയിലെ ഒരു ഹോംസ്റ്റേയിൽ ആയിരുന്നു താമസം.y

ഇന്റർപോൾ, സിബിഐ, കേരള പൊലീസ് എന്നിവർ സംയുക്തമായി നടത്തിയ നീക്കത്തിലാണു ഇയാൾ വലയിലായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!