എമ്പുരാന് 24 വെട്ട്; സിനിമയില്‍ വില്ലന്റെ പേര് മാറ്റി, നന്ദി കാർഡിൽ നിന്ന് സുരേഷ് ഗോപിയുടെ പേര് ഒഴിവാക്കി

എമ്പുരാന്റെ റീഎഡിറ്റ് പതിപ്പിൽ 24 കട്ടുകൾ. പ്രധാന വില്ലന്റെ പേര് ബജ്‌റംഗി എന്നത് ബൽദേവ് എന്നാക്കി. സ്ത്രീകൾക്കെതിരായുള്ള അതിക്രമ രംഗങ്ങൾ മുഴുവൻ ഒഴിവാക്കി. മതചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനം കടന്നുപോകുന്ന രംഗങ്ങളും ഒഴിവാക്കിയിട്ടുണ്ട് .

പൃഥ്വിരാജിന്റെ കഥാപാത്രവും അച്ഛൻ കഥാപാത്രവുമായുള്ള സംഭാഷണവും ഒഴിവാക്കി. എൻഐഎ യെ പരാമര്‍ശിക്കുന്ന ഭാഗം മ്യൂട്ട് ചെയ്‌തു. നന്ദി കാർഡിൽ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പേരും നീക്കം ചെയ്തു. 2 മിനിറ്റ് 8 സെക്കൻഡ്  ചിത്രത്തിൽ നിന്ന് വെട്ടിമാറ്റി . റീ എഡിറ്റ് ചെയ്ത പതിപ്പ് വൈകാതെ തീയേറ്ററുകളിലേക്ക് എത്തും.

ചിത്രത്തിന്റെ റീ എഡിറ്റ് സമ്മര്‍ദത്തിന് വഴങ്ങിയല്ല ചെയുന്നത് എന്നും തെറ്റ് തിരുത്തുക മാത്രമാണ് ഉദ്ദേശം എന്നും നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി.

സിനിമയുടെ പ്രിവ്യു മോഹന്‍ലാല്‍ കണ്ടില്ലെന്നും മോഹന്‍ലാലിന് മുഴുവന്‍ കഥയും സംഭവങ്ങളും അറിയില്ലെന്നും മേജര്‍ രവി ഉള്‍പ്പെടെയുള്ളവര്‍ വാദിച്ചത് ആന്റണി പെരുമ്പാവൂര്‍ പൂര്‍ണമായി തള്ളി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!