
വർക്കല: വർക്കല എക്സൈസ് ഇൻസ്പെക്ടറിൻ്റെ നേതൃത്വത്തിൽ നാവായിക്കുളം ഭാഗത്ത് നടത്തിയ റെയ്ഡിൽ KL.21A.8084 നമ്പർ ബൈക്കിൽ കടത്തി കൊണ്ടുവന്ന 1.2 kg കഞ്ചാവുമായി വെള്ളല്ലൂർ കാട്ടുചന്ത പേരൂർ പരുത്തിവിള പുത്തൻവീട്ടിൽ 48 വയസ്സുള്ള ടിപ്പർ ഉണ്ണി എന്ന് വിളിക്കുന്ന ഉണ്ണി, ഇടവ തോട്ടുമുഖം കാട്ടുമ്പുറം റീത്താ മണി നിവാസിൽ 23 വയസ്സുള്ള മണികണ്ഠൻ എന്ന് വിളിക്കുന്ന വിമൽ എന്നിവരാണ് പിടിയിലായത്.

പ്രിവന്റീവ് ഓഫീസർമാരായ സന്തോഷ്, സെബാസ്റ്റ്യൻ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രിൻസ് , രാഹുൽ, ദിനു പി ദേവ് , ഷംനാദ്, WCEO സീന എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്.

