പെൺകുട്ടികൾക്ക് സൗജന്യ പ്ലസ് വൺ, പ്ലസ് ടു പഠനവും അതോടൊപ്പം സൗജന്യ എൻട്രൻസ് പരിശീലനവും നൽകുന്ന ശാന്തിഗിരി വിദ്യാദീപം പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

ശാന്തിഗിരി വിദ്യാദീപം പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

പോത്തൻകോട് (തിരുവനന്തപുരം) : പെൺകുട്ടികൾക്ക് സൗജന്യ പ്ലസ് വൺ, പ്ലസ് ടു പഠനവും അതോടൊപ്പം സൗജന്യ എൻട്രൻസ് പരിശീലനവും നൽകുന്ന ശാന്തിഗിരി വിദ്യാദീപം പദ്ധതിക്ക് അപേക്ഷകൾ സമർപ്പിക്കാം. താൽപ്പര്യമുളളവർ https://forms.gle/XG4V2VyQ4sdRXbUS7 എന്ന ഗൂഗിൾ ഫോമിൽ അപേക്ഷ സമർപ്പിക്കണം.

സംസ്ഥാനത്തിന്റെ ഏതു സ്ഥലങ്ങളിൽ നിന്നുളളവർക്കും അപേക്ഷിക്കാമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. പഠനമികവിന്റെ അടിസ്ഥാനത്തിലാകും അർഹരെ കണ്ടെത്തുക. 27/04/2025 ന് നടക്കുന്ന പ്രവേശനപരീക്ഷയിൽ മികച്ച മാർക്ക് നേടുന്ന ആദ്യ 50 വിദ്യാർത്ഥിനികൾക്ക് പോത്തൻകോട് ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് ടു പഠനവും നീറ്റ് പരിശീലനവും തികച്ചും സൗജന്യമായിരിക്കും.

പരിശീലന രംഗത്തെ പ്രഗൽഭരും പരിചയസമ്പന്നരായ അദ്ധ്യാപകരുമാകും നീറ്റ് പ്രവേശനപരീക്ഷയ്ക്ക് വേണ്ടിയുളള ക്ലാസുകൾ നയിക്കുക. പദ്ധതി സംബന്ധിച്ച് കൂടൂതൽ വിവരങ്ങൾക്ക് 9207410326, 8304084271 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!