വാട്ടർ അതോറിറ്റിയെ മറ്റൊരു കെഎസ്ആർടിസി ആക്കി തകർക്കാൻ അനുവദിക്കില്ല ;വാട്ടർ അതോറിറ്റിയെ സംരക്ഷിക്കണംകെ മുരളീധരൻ എം പി


വാട്ടർ അതോറിറ്റിയെ സംരക്ഷിക്കണംകെ മുരളീധരൻ എം പി


ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യങ്ങൾ നൽകാതെ വാട്ടർ അതോറിറ്റിയെ മറ്റൊരു കെഎസ്ആർടിസി ആക്കി തകർക്കാൻ അനുവദിക്കില്ല എന്ന് കെ മുരളീധരൻ. അസോസിയേഷൻ ജലഭവനിൽ നടത്തിയ ത്രിദിന സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുരളീധരൻ. പാണ്ഡവർ ചൂതുകളിയിൽ എല്ലാം പണയം വെച്ച് രാജ്യം നഷ്ട്ടപെട്ടതു പോലയാണ് ഇപ്പോൾ സർക്കാർ പ്രവർത്തിക്കുന്നതെന്നും പറഞ്ഞു.

വെള്ളക്കരം വർദ്ധിപ്പിച്ചതിലൂടെ വരുമാന വർദ്ധനവ് ഉണ്ടായിട്ടും ജീവനക്കാരുടെ നിക്ഷേപമായ പ്രോവിഡൻ്റ് ഫണ്ട്, കമ്മ്യൂട്ടേഷൻ, ഗ്രാറ്റുവിറ്റി, ടെർമിനൽ സറണ്ടർ തുടങ്ങിയ മൂന്നു വർഷമായി മുടങ്ങി കിടക്കുന്ന ആനുകൂല്യങ്ങൾ നൽക്കാത്ത മാനേജ്മെന്റിന്റെ നിലപാടിനെതിരെ കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ ഐഎൻടിയുസി നടത്തിയ ത്രിദിന സമരത്തിൽ ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി വി ജെ ജോസഫ്, അസോസിയേഷൻ ജനറൽ സെക്രട്ടറി പി ബിജു, ബി രാഗേഷ് ,ജോയൽ സിംഗ്, കെ ആർ ദാസ് , പി സന്ധ്യ, വി വിനോദ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!