കോൺഗ്രസ്‌ ഇടവ മണ്ഡലം കമ്മിറ്റി പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും നടത്തി.

കോൺഗ്രസ്‌ ഇടവ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും നടന്നു.


KPCC ആഹ്വാനം ചെയ്തതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു കഴിഞ്ഞ ദിവസം വൈകുന്നേരം ഇടവയിൽ
പ്രതിഷേധ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും നടത്തി. ഇടവ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ ജസീഫിന്റെ അധ്യക്ഷതയിൽ കൂടിയ പ്രതിഷേധ യോഗം മുൻ ഇടവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ബാബു സാർ ഉത്ഘാടനം ചെയ്തു. കെ എസ് യു ജില്ലാ സെക്രട്ടറി സൈദലി മുഖ്യ പ്രഭാഷണം നടത്തി.

ഡി സി സി മെമ്പർ പുത്തൂരം നിസാം,
കോൺഗ്രസ്‌ മുൻ മണ്ഡലം പ്രസിഡന്റുമാരായ ഗോപകുമാർ, യാക്കൂബ് പുത്തൻവിള, സംഗീത മോഹനൻ, ഇടവ ഗ്രാമ പഞ്ചായത്തംഗങ്ങളായ പുത്‌ലിബായ്, സജീന, മുൻ ഇടവ ഗ്രാമ പഞ്ചായത്തംഗങ്ങളായ , എം. ആർ നൗഷാദ്, ബൈജു അശോകൻ, അനിത,,
യൂത്ത് കോൺഗ്രസ്‌ മുൻ മണ്ഡലം പ്രസിഡന്റ്‌ സൽമാൻ ഷാരു തുടങ്ങി പ്രമുഖ നേതാക്കൾ പ്രകടനത്തിന് നേതൃത്വം കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!