

വർക്കല: വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷനിൽ ലഹരിക്കെതിരേയും സുരക്ഷിതയാത്രയ്ക്കുമായി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. റെയിൽവേ ജനമൈത്രി പോലീസും വർക്കല മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർഥികളും ചേർന്നാണ് ബോധവത്കരണം നടത്തിയത്.

യാത്രക്കാരിൽ അവബോധം സൃഷ്ടിക്കുന്നതിലേക്കായി വിദ്യാർഥികൾ ഫ്ലാഷ്മോബും നടത്തി.

ഓടുന്ന തീവണ്ടിക്കുനേരേയും ഉള്ള
കല്ലേറും രാത്രികാലങ്ങളിൽ യാത്രക്കാരുടെ മൊബൈൽ മോഷണവും ഉൾപ്പെടെ തടയാനുള്ള മുൻകരുതലുകളെക്കുറിച്ച് നടത്തിയ സെമിനാർ റെയിൽവേ പോലീസ് തിരുവനന്തപുരം സർക്കിൾ ഇൻസ്പെക്ടർ ടി.വി. സജിത്കുമാർ ഉദ്ഘാടനം ചെയ്തു.

നഗരസഭാ കൗൺസിലർ എസ്.പ്രദീപ് അധ്യക്ഷനായി. വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷൻ സൂപ്രണ്ട് സി. പ്രസന്നകുമാർ മുഖ്യപ്രഭാഷണം നടത്തി.


തിരുവനന്തപുരം റെയിൽവേ പോലീസ് എസ്.ഐ. ടി.ഡി. ബിജു, വർക്കല പോലീസ് സ്റ്റേഷൻ പി ആർ ഒ സക്കീർ ഹുസൈൻ, സിവിൽ പോലീസ് ഓഫീസർ ശ്യാം, എൻഎസ്എസ് അധ്യാപകൻ ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.



