ശിവഗിരി നഴ്സിംഗ് കോളേജില്‍ സംസ്ഥാനതല സെമിനാര്‍ നടത്തി
ശിവഗിരി : നഴ്സിംഗ് വിദ്യാഭ്യാസരംഗത്തെ മാറ്റങ്ങളും വെല്ലുവിളികളും എന്ന വിഷയത്തില്‍ സംസ്ഥാനതല സെമിനാര്‍ നടന്നു.
ശിവഗിരി ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ നഴ്സിംഗ് കോളേജില്‍ നടന്ന സെമിനാര്‍ ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ഉദ്ഘാടനം ചെയ്തു.

ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ആശുപത്രി സെക്രട്ടറി സ്വാമി ഋതംഭരാനനന്ദ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാനത്തെ വിവിധ നഴ്സിംഗ് കോളേജുകളെ പ്രതിനിധീകരിച്ചു കൊണ്ട് പ്രൊ. മാത്യു സോണി (എച്ച്.ഒ.ഡി. കമ്മ്യൂണിറ്റി ഹെല്‍ത്ത് നഴ്സിംഗ്, പുഷ്പഗിരി തിരുവല്ല), ഡോ. ലതാദാമോദരന്‍ (പ്രിന്‍സിപ്പള്‍, സിമറ്റ് കോളേജ്, നൂറനാട്), ഡോ. ലിജ ആര്‍ നാഥ് ( വൈസ് പ്രിന്‍സിപ്പള്‍, ശ്രീഗോകുലം കോ. ഓഫ് നഴ്സിംഗ്, വെഞ്ഞാറമൂട്), എല്‍സമ്മ ടോമിച്ചന്‍ (മുത്തൂറ്റ് ഹോസ്പിറ്റല്‍സ്, കോഴഞ്ചേരി), പ്രൊ. സാറാമ്മ എന്‍. ബി (വൈസ് പ്രിന്‍സിപ്പള്‍, വിംസ് കോളേജ് ഓഫ് നഴ്സിംഗ്, പാലക്കാട്), ആതിര എന്‍. ആര്‍ (അസീസിയ, മീയന്നൂര്‍) എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ശിവഗിരി നഴ്സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കൃപ, വൈസ് പ്രിന്‍സിപ്പല്‍ പ്രൊ. കവിതാ വി.സി, ശിവഗിരി ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ എസ് ഷാജി, നഴ്സിംഗ് സൂപ്രണ്ട് ബീന. ബി, സ്കൂള്‍ ഓഫ് നഴ്സിംഗ് പ്രന്‍സിപ്പല്‍ ജ്യോതി ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


