
ഇടവയില്‍ സ്നേഹവീടിന്റെ താക്കോൽദാന ചടങ്ങ് നടന്നു.
ഇടവ പഞ്ചായത്ത് പ്രസിഡൻറ് ബാലികിന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ വർക്കല എംഎൽഎ വി ജോയ് വിസ്മയമോൾക്ക് സ്നേഹവീടിന്റെ താക്കോൽ കൈമാറി.

ഇടവ ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് സ്നേഹവീട് നിർമ്മിച്ചു നൽകിയത്.

വിസ്മയുടെ സ്കൂൾ ടീച്ചേഴ്സ്മാരായ ജയശ്രീ ,ബിജു മറ്റ് വാർഡ് മെമ്പേഴ്സ് എല്ലാം ചടങ്ങിൽ സന്നിഹിതരായിരുന്നു.

9 ലക്ഷം രൂപയ്ക്ക് 750 സ്ക്വയർ ഫീറ്റ് ഉള്ള ഒരു സ്നേഹവീട് ആണ് വിസ്മയ്ക്ക് നിർമ്മിച്ചു നൽകിയത്.







