കേരള പത്രപ്രവർത്തക അസോസിയേഷൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി ആർ ശാന്തകുമാറിനെ തിരഞ്ഞെടുത്തു

കേരള പത്രപ്രവർത്തക അസോസിയേഷൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി ആർ ശാന്തകുമാറിനെ തിരഞ്ഞെടുത്തു. കേബിൾ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (സി ഒ എ) മുൻ സംസ്ഥാന കമ്മിറ്റിയംഗവും , നിലവിൽ ചൈൽഡ് പ്രൊട്ടക്ട് ടീം കേരളയുടെ സംസ്ഥാന ട്രഷററുമാണ് ശാന്തകുമാർ. 25 വർഷമായി മാധ്യമ മേഖലയിൽ പ്രവർത്തിച്ച് വരുന്ന ശാന്തകുമാർ കേരളാ വിഷൻ ന്യൂസിൻ്റ തുടക്ക സമയത്ത് തിരുവനന്തപുരം ബ്യൂറോ ചീഫായും പ്രവർത്തിച്ചിരുന്നു.

ജില്ലാ പ്രസിഡന്റ്‌ യാസിർ എസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ട്രഷറർ ഷാഹിനാസ് ഇസ്മായിൽ, സംസ്ഥാന കമ്മിറ്റി അംഗം സന്തോഷ്‌ പാറശ്ശാല, ജോയിൻ സെക്രട്ടറി വേണു മഹാദേവൻ, കാട്ടാക്കട മേഖല പ്രസിഡന്റ്‌ കിരൺ കുമാർ, കാട്ടാക്കട മേഖല സെക്രട്ടറി ലാൽ അഴകം, തിരുവനന്തപുരം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ അനൂപ് എന്നിവർ സംസാരിച്ചു. നിയുക്ത ജില്ലാ സെക്രട്ടറി ശാന്തകുമാർ ആർ നന്ദി പറഞ്ഞു.

ജോയിൻ സെക്രട്ടറി വേണു മഹാദേവൻ മിനിട്സ് ബുക്ക് കൈമാറുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!