മാധ്യമ പ്രവർത്തകർക്കെതിരെയുള്ള പോലീസ് നടപടികൾ അവസാനിപ്പിക്കണം. കേരള പത്ര പ്രവർത്തക അസ്സോസിയേഷൻ.

തിരുവനന്തപുരം:മാധ്യമ പ്രവർത്തകർക്കെതിരെയുള്ള പോലീസ് നടപടികൾ അവസാനിപ്പിക്കണം. കേരള പത്ര പ്രവർത്തക അസ്സോസിയേഷൻ.

മുഖ്യമന്ത്രി നയിക്കുന്ന നവകേരള സദസ്സ് റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു FIR ഇടുന്ന നടപടികൾ തീർത്തും പ്രധിഷേധാർഹവും മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള ഭീഷണി ആണെന്ന് കേരള പത്ര പ്രവർത്തക അസ്സോസിയേഷൻ. ഇതിൽ ശക്തമായ പ്രധിഷേധം രേഖപ്പെടുത്തുന്നു.
മുഖ്യമന്ത്രി നയിക്കുന്ന നവകേരള സദസ്സിനെതിരായ പ്രതിപക്ഷ സംഘനകൾ നടത്തിയ പ്രധിഷേധങ്ങൾ റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തക വി.ജി വിനീതക്കെതിരെയും, DGP യുടെ വസതിയിലേക്ക് മഹിളാ മോർച്ച നടത്തിയ മാർച്ച് റിപ്പോർട്ട് ചെയ്ത ഏതാനം മാധ്യമ പ്രവർത്തകർക്കെതിരെയുമാണ് ഇപ്പോൾ പോലീസ് വധഭീഷണി അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസ്സ് എടുത്തിട്ടുള്ളത്. ഇടുക്കിയിൽ വച്ച് മുഖ്യമന്ത്രിയുടെ അംഗരക്ഷകൻ മംഗളം ഫോട്ടോഗ്രാഫറെ അകാരണമായി മർദ്ദിക്കുകയുണ്ടായി.ഇതെല്ലാം തീർത്തും അപലപനീയമാണ്. ഇത് ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ല.മാധ്യമ സ്വാതന്ത്ര്യത്തെതിരെ നടത്തുന്ന സർക്കാരിന്റെ വെല്ലുവിളിയാണിത്. സർക്കാരിന്റെ ഈ നീക്കത്തിനെതിരെ എല്ലാ മാധ്യമ പ്രവർത്തകരും പ്രധിഷേധിക്കണമെന്ന് കേരള പത്ര പ്രവർത്തക അസ്സോസിയേഷൻ സംസ്ഥാന സമിതി ആവശ്യപ്പെട്ടു.

പ്രസിഡൻ്റ്
ജി. ശങ്കർ

കെ.കെ. അബ്ദുള്ള
ആക്ടിംഗ് ജന.സെക്രട്ടറി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!