ഇടവയിലെ കുടുംബശ്രീ ഓഫീസ് സംവിധാനം ISO സർട്ടിഫിക്കേഷന്‍ നേടി

ഐ എസ് ഓ സർട്ടിഫിക്കേഷന്‍ നേടി ഇടവയിലെ കുടുംബശ്രീ ഓഫീസ് സംവിധാനം

ഇടവയിലെ കുടുംബശ്രീ ഓഫീസ് സംവിധാനം ഐ എസ് ഒ സർട്ടിഫിക്കേഷന്‍ നേടി. ഓഫീസ് സംവിധാനത്തിലെ കൃത്യത, ശുചിത്വം, പരിപാലനം, പ്രവർത്തന ക്രമം, സമയനിഷ്ഠ, മികച്ച അക്കൗണ്ടിംഗ് സംവിധാനം, അംഗങ്ങളെ ജാഗരൂകരാക്കൽ തുടങ്ങിയവ പരിഗണിച്ചാണ് ഐ എസ് ഓ അംഗീകാരം നേടിയിട്ടുള്ളത്.

സംസ്ഥാന സർക്കാർ പദ്ധതികൾ കുടുംബശ്രീ ജില്ലാ മിഷന്റെ നിർദ്ദേശാനുസരണം കൃത്യമായും കാര്യക്ഷമമായും നടപ്പിലാക്കിയതും പരിശീലനങ്ങൾ മികച്ച രീതിയിൽ പൂർത്തിയാക്കിയതും ഏറ്റെടുത്ത പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പാക്കിയതും സർട്ടിഫിക്കേഷന് പരിഗണിച്ചിരുന്നു.

കഴിഞ്ഞദിവസം കുടുംബശ്രീ ഓഫീസിൽ നടന്ന ചടങ്ങിൽ ഐ എസ് ഓ സർട്ടിഫിക്കേഷന്‍ വിഭാഗം ഓഡിറ്റ് ഓഫീസർ അനുരാജ്, കൈമാറിയ ഐ എസ് ഓ സർട്ടിഫിക്കറ്റ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക്, കുടുംബശ്രീ പ്രവർത്തകർക്ക് സമ്മാനിച്ചു. കുടുംബശ്രീ ചെയർപേഴ്സൺ സന്ധ്യ.സി.എസ്, വൈസ് ചെയർപേഴ്സൺ കദളി. ഐ. എസ്, മെമ്പർ സെക്രട്ടറി ജയശ്രീ, സി ഡി എസ് അക്കൗണ്ടന്റ് ശാലി ശരത്, കോസ്റ്റൽ ആർ പി സജിത. യു, മറ്റ് സിഡിഎസ് അംഗങ്ങൾ,ആർ പിമാർ തുടങ്ങിയവർ ചേർന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ഐഎസ്ഒ സർട്ടിഫിക്കേഷൻ നേടുന്നതിന് വേണ്ടി പരിശ്രമിച്ച എല്ലാ കുടുംബശ്രീ പ്രവർത്തകരെയും ആർ പി മാരെയും പ്രസിഡന്റ് എ. ബാലിക് അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!