സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തോടനുബന്ധിച്ച് പായസം മത്സരം സംഘടിപ്പിക്കുന്നു. ഫുഡ് ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മത്സരം കുടുംബശ്രീയുടെ നേതൃത്വത്തിൽനാളെ ഉച്ചയ്ക്ക് ഒരു മണിക്ക് കനക്കുന്നു സൂര്യകാന്തി ഗ്രൗണ്ടിൽ വച്ച് നടക്കും. പൊതു ജനങ്ങൾക്ക് പങ്കെടുക്കാവുന്നതാണ്. മത്സരാർത്ഥികൾ ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി സൂര്യകാന്തി ഗ്രൗണ്ടിൽ ഹാജരാകേണ്ടതാണ്.
അന്നേ ദിവസം വൈകുന്നേരം നടക്കുന്ന ചടങ്ങിൽ വച്ച് വിജയികൾക്ക് സമ്മാനം നൽകുന്നതാണ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഇന്ന് (01.09.2025) ഉച്ചയ്ക്ക് രണ്ടു മണിക്കകം ഓണാഘോഷം ഫുഡ് കമ്മറ്റിയിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവങ്ങൾക്ക് 9446455047


