മൂന്നാറില്‍ ജാര്‍ഖണ്ഡ് സ്വദേശിനി പീഡനത്തിരയായ കേസില്‍ പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി. ജാര്‍ഖണ്ഡ് സ്വദേശി സെലനും ഭാര്യ സുമരി ബര്‍ജോയ്ക്കുമാണ് ലുക്ക് ഔട്ട് നോട്ടിസ്. സംഭവശേഷം ഇവര്‍ ഒളിവിലാണ്.

മൂന്നാർ ചിട്ടിവാര എസ്റ്റേറ്റിലാണ് പന്ത്രണ്ട് വയസുകാരിയെ ഇതരസംസ്ഥാന തൊഴിലാളി ലൈംഗികമായി പീഡിപ്പിച്ചത്. വീട്ടിൽ ആളില്ലാതിരുന്ന നേരത്ത് കുട്ടിയെ കാട്ടിലേക്ക് കൂട്ടി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു . പെൺകുട്ടിക്ക് ശരീരവേദന അനുഭവപ്പെട്ടതോടെ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറംലോകം അറിഞ്ഞത്.

