ചെന്നൈ-കോട്ടയം വന്ദേഭാരത് സ്‌പെഷല്‍ സര്‍വീസ് വീണ്ടും; റിസര്‍വേഷന്‍ ആരംഭിച്ചു

ശബരിമല സ്‌പെഷലായി ചെന്നൈ- കോട്ടയം റൂട്ടില്‍ പ്രഖ്യാപിച്ച വന്ദേഭാരത് ബൈ വീക്ക്‌ലി സ്‌പെഷല്‍ സര്‍വീസ് വീണ്ടും വരുന്നു. ഈ മാസം 07, 14 തീയതികളില്‍ ചെന്നൈയില്‍ നിന്നും കോട്ടയത്തേക്ക് സര്‍വീസ് നടത്തും.

കോട്ടയത്തു നിന്നും ചെന്നൈയിലേക്ക് 08, 15 തീയതികളില്‍ തിരിച്ചും സര്‍വീസുണ്ട്. ചെന്നൈ കോട്ടയം സര്‍വീസ് പുലര്‍ച്ചെ 4.30 ന് പുറപ്പെട്ട് വൈകീട്ട് 4.15 ന് കോട്ടയത്തെത്തും.

മടക്ക സര്‍വീസ് പുലര്‍ച്ചെ 4.40 ന് കോട്ടയത്തു നിന്നും പുറപ്പെട്ട് വൈകീട്ട് 5.15 ന് ചെന്നൈയിലെത്തും. ട്രെയിനിന്റെ റിസര്‍വേഷന്‍ ആരംഭിച്ചു. പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം നോര്‍ത്ത് എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!