

നേമം വിക്ടറി സ്കൂളുകളുടെ 75-ാം വാർഷികാഘോഷങ്ങളുടെ (ഡയമണ്ട് ജൂബിലി) സമാപനത്തോടനുബന്ധിച്ച് ലഹരിക്കെതിരെ ബോധവൽക്കരണം ലക്ഷ്യമിട്ട് ‘വാക റൺ’ (Vaaka Run) എന്ന പേരിൽ മിനി മാരത്തോൺ സംഘടിപ്പിക്കുന്നു. ‘Steps Against Drugs’ എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് ഈ കായിക മാമാങ്കം അരങ്ങേറുന്നത്.

2026 ജനുവരി 6 ചൊവ്വാഴ്ച രാവിലെ 7 മണിക്ക് മാനവീയം വീഥിയിൽ നിന്നും ആരംഭിക്കുന്ന മാരത്തോൺ നേമം വിക്ടറി സ്കൂൾ അങ്കണത്തിൽ അവസാനിക്കും. ഏകദേശം 12 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ഓട്ടത്തിൽ സ്കൂളിലെ വിദ്യാർത്ഥികൾക്കൊപ്പം എസ്.പി.സി, എൻ.സി.സി, സ്കൗട്ട്സ്, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ, അധ്യാപകർ, രക്ഷിതാക്കൾ, മുൻകാല വിദ്യാർത്ഥികൾ തുടങ്ങി 75 റണ്ണർമാരുടെ പ്രതിനിധി സംഘം പങ്കെടുക്കും.


