


നേമം വിക്ടറി സ്കൂളിന്റെ ഡയമണ്ട് ജൂബിലിയോട നുബന്ധിച്ചു “സ്റ്റെപ്സ് എഗൈൻസ്റ് ഡ്രഗ്സ്” എന്ന സന്ദേശവുമായി മാനവീയം വീഥി മുതൽ നേമം സ്കൂൾ അങ്കണം വരെ നയിച്ച മാരത്തോൺ ” വാക റൺ “മാനവിയം വീഥിയിൽ ഫ്ലാഗ് ഓഫ് ചെയ്തു.


ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ തിരുവനന്തപുരം, ഷിബു PL, SPC, ADNO ഷിബു, ഡി. സി,.പി അഡ്മിൻ ആൻഡ് ക്രൈം TVM സിറ്റി സുൽഫിക്കർ എന്നിവർ ഫ്ലാഗ് ഓഫ് ചെയ്ത്, ദീപശിഖ കായിക അധ്യാപകനായ Dr. സുനന്ത് ടി എസ് രാജിന് കൈമാറി. സ്കൂൾ മാനേജർ കെ വി ശ്രീകല ആശംസകൾ അർപ്പിച്ചു.



അധ്യാപകർ, വിദ്യാർഥികൾ, മാനേജ്മെന്റ് പ്രതിനിധികൾ, PTA അംഗങ്ങൾ, പൂർവ വിദ്യാർഥികൾ , ജനപ്രതിനിധികൾ, നേമം SI മോഹൻലാൽ എന്നിവർ പങ്കെടുത്തു.
സ്കൂൾ അങ്കണത്തിൽ “വാക റൺ” പ്ലാറ്റ് ഫോമിൽ വാക ജനറൽ കൺവീനർ ഷീബ, മാനേജ് മെന്റ് പ്രതി നിധികൾ,കുട്ടികൾ എന്നിവർ ദീപശിഖ സ്ഥാപിച്ചു.




