കേന്ദ്രബജറ്റ് 2026: കേരളത്തെ ഉൾപ്പെടുത്തി ധാതു ഇടനാഴി

ധാതുസമ്പന്നമായ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി ധാതു ഇടനാഴി രൂപീകരിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. കേരളം, തമി‍ഴ് നാട്, ഒഡീഷ, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാങ്ങളിലാണ് റെയർ എർത്ത് ഇടനാഴി രൂപീകരിക്കുക.

സംസ്ഥാന ബജറ്റിലും ‘റെയർ എർത്ത് കോറിഡോർ’ സ്ഥാപിക്കാനുള്ള പ്രഖ്യാപനം നടത്തിയിരുന്നു. 42,000 കോടി രൂപയുടെ നിക്ഷേപവും 50,000 പുതിയ തൊഴിലവസരങ്ങളുമാണ് ഇതിലൂടെ സംസ്ഥാനം ലക്ഷ്യമിടുന്നത്. കൊല്ലം നീണ്ടകര മുതൽ ആലപ്പുഴ തോട്ടപ്പള്ളി വരെയുള്ള തീരപ്രദേശത്തെ ധാതുമണലിൽ അടങ്ങിയിരിക്കുന്ന മോണോസൈറ്റിനെ ലോകോത്തര ഉൽപ്പന്നങ്ങളാക്കി മാറ്റുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!