വയനാട്ടിൽ ആനയെ തുരത്താൻ പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

വയനാട്ടിൽ യുവാവ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് സംശയം. ആനയെ തുരത്താൻ പോയ ബത്തേരി വടക്കനാട് സ്വദേശി രജീവ് മരിച്ച നിലയിൽ. സ്ഥലത്ത് കാട്ടാനയുടെ കാൽപ്പാടുകൾ. വീടിനടുത്തുള്ള പറമ്പിൽ മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ ഓടിക്കാനായാണ് ഇദ്ദേഹം പോയത്. രാത്രി കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് വീണ് കിടക്കുന്നത് കണ്ടത്. പുറമേ കാണുന്ന പരുക്കുകൾ ശരീരത്തിൽ ഇല്ലെന്നാണ് വിവരം. സ്ഥിരമായി കാട്ടാന ശല്യമുള്ള പ്രദേശമാണ് വടക്കനാട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!