സൈബർ അധിക്ഷേപം: ഫെനി നൈനാനും നിയാസ് മലബാറിക്കുമെതിരെ പീഡനക്കേസ് അതിജീവിതമാർ പരാതി നൽകി

സൈബര്‍ അധിക്ഷേപത്തിന് പരാതി നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗ കേസിലെ രണ്ട് അതിജീവിതമാര്‍. രാഹുലിന്റെ സുഹൃത്ത് ഫെന്നി നൈനാന് എതിരെയാണ് രണ്ടാമത്തെ കേസിലെ അതിജീവിത പരാതി നല്‍കിയത്. പ്രാഥമിക പരിശോധന നടത്തിയ ശേഷമായിരിക്കും പരാതികളില്‍ കേസ് എടുക്കുക.

രണ്ടാം കേസിലെ അതിജീവിതയാണ് രാഹുലിന്റെ സുഹൃത്ത് ഫെനി നൈനാന് എതിരെ പരാതി നല്‍കിയത്. മൂന്നാം കേസിലെ അതിജീവിത രണ്ടു പരാതികള്‍ നല്‍കി. ഈ പരാതിയില്‍ നിയാസ് മലബാറി അടക്കമുള്ളവര്‍ക്ക് എതിരെ പരാമര്‍ശമുണ്ട്. കര്‍ശന നടപടി എടുക്കാന്‍ സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം നല്‍കി.

അന്വേഷണ ഉദ്യോഗസ്ഥര്‍ പോലീസ് ആസ്ഥാനത്ത് ഇന്നലെ യോഗം ചേര്‍ന്നു. പ്രാഥമിക പരിശോധന നടത്തി കേസ് എടുക്കും. ആദ്യ പരാതി ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും. രണ്ടും മൂന്നും പരാതികള്‍ കാസര്‍കോട്,പത്തനംതിട്ട സൈബര്‍ പോലീസ് അന്വേഷിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!