വോട്ടിംഗ് മെഷീനിൽ പേര് മാറ്റണം; NDA സ്ഥാനാർഥി അഞ്ജലി നായർ ഇന്ന് വീണ്ടും ഹൈക്കോടതിയിൽ

വോട്ടിംഗ് മെഷീനിൽ പേര് മാറ്റണം എന്ന ആവശ്യവുമായി തൃപ്പൂണിത്തുറയിലെ എൻ ഡി എ സ്ഥാനാർഥി അഞ്ജലി നായർ ഇന്ന് വീണ്ടും ഹൈക്കോടതിയെ സമീപിക്കും. അഞ്ജലി പി വി എന്ന ഔദ്യോഗിക പേരിന് പകരം അഞ്ജലി നായർ എന്നാക്കണമെന്നാണ് ആവശ്യം. നേരത്തെ ഹൈക്കോടതി ഇക്കാര്യം പരിഗണിക്കണമെന്ന് വരണാധികാരിയോട് നിർദേശിച്ചെങ്കിലും അനുകൂല നിലപാട് ഉണ്ടായില്ല. ഇതിന് പിന്നാലെയാണ് അഞ്ജലി വീണ്ടും കോടതിയെ സമീപിക്കുന്നത്.

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണങ്ങൾക്ക് അവസാനം കുറിച്ചുള്ള കലാശക്കൊട്ട് നാളെയാണ്. അവസാനവട്ട ഓട്ടപ്രദക്ഷിണം കൂടി പൂർത്തിയാക്കാനുള്ള ഒരുക്കത്തിലാണ് സ്ഥാനാർഥികൾ. ചുരുക്കം ദിവസങ്ങൾ മാത്രമേ പ്രചാരണത്തിന് ലഭിച്ചുള്ളൂവെങ്കിലും റോഡ് ഷോകളും കൺവെൻഷനുകളും പര്യടനങ്ങളും അടക്കം വിവിധതരം പ്രചാരണങ്ങൾ മുന്നണികൾ പൂർത്തിയാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!