നിതിൻ രാജിൻ്റെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ദേശീയ പട്ടികജാതി കമ്മീഷൻ;

അഞ്ചരക്കണ്ടിയിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണ ഉത്തരവിട്ട് ദേശീയ പട്ടികജാതി കമ്മീഷൻ. 5 ദിവസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്നാണ് ഡി.ജി.പിയോട് ആവശ്യപ്പെട്ടു.

നാഷണൽ കമ്മീഷൻ ഫോർ ഷെഡ്യൂൾഡ് കാസ്റ്റ്സ് ചെയർമാൻ ശ്രീ. പി. ശ്യാം രാജ് സമർപ്പിച്ച നിവേദനത്തിന്റെ ഉത്തരവിനൊപ്പം ചേർത്തിട്ടുണ്ട്. അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ നേരിട്ട ജാതി അധിക്ഷേപം കാരണമാണ് നിതിൻ രാജ് ആത്മഹത്യ ചെയ്തതെന്നും, ഇക്കാര്യത്തിൽ സംസ്ഥാന ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായെന്നും ആരോപിച്ചുകൊണ്ട് ഈ വിഷയത്തിൽ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് നിവേദനത്തിലെ ആവശ്യം.

ഈ സാഹചര്യത്തിൽ, വിഷയം ഗൗരവമായി പരിശോധിച്ച്, പട്ടികജാതി/പട്ടികവർഗ്ഗ (അതിക്രമങ്ങൾ തടയൽ) നിയമം 1989 (2015, 2018 ഭേദഗതികൾ പ്രകാരം) അനുസരിച്ച് അടിയന്തര അന്വേഷണം ആരംഭിക്കാൻ താങ്കളോട് നിർദ്ദേശിക്കുന്നുവെന്ന് കത്തിൽ പറയുന്നു. നിലവിലെ സാഹചര്യം വ്യക്തമാക്കുന്ന റിപ്പോർട്ടും ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടികളും (ATR) 5 ദിവസത്തിനുള്ളിൽ കമ്മീഷൻ ഓഫീസിൽ ലഭ്യമാക്കേണ്ടതാണ്. കമ്മീഷന്റെ തുടർനടപടികൾക്കായി ഇത് അത്യന്താപേക്ഷിതമാണെന്നും കത്തിൽ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!